സ്വര്‍ണ്ണമുകിലൊരു (മിസ്റ്റര്‍ മരുമകന്‍ )
This page was generated on May 2, 2024, 3:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനപി റ്റി ബിനു
ഗായകര്‍ബെന്നി ദയാൽ ,തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,സനുഷ സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 05:39:04.

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്
മൗനരാഗം നീളേ നീലവാനിൽ ഇളമലകളായ്
മഞ്ഞുമല ഉരുകി അലിഞ്ഞു നിശ്വാസമായ്
പെണ്ണേ തൊട്ടാൽ പൂവേ അല്ലിത്തേനായ് തൂവും കുളിരേ
ഒന്നു കണ്ണേ കാണാതെ ഞാൻ അഴകേ അഴകേ
നീയെൻ മീരാ
(സ്വർണ്ണമുകിലൊരു..)

കനവിലെ നിറപ്പന്തലിൽ അരികിലായ് ഞാനില്ലയോ
കുങ്കുമം വാടും നെറ്റിയിൽ ചുംബനം തൊടാൻ മോഹമായ്
കരിമഷി മെല്ലെ പടരും നാണം
നിനവിലെ മിഴിക്കണിയായ് നീ വാ
ദൂരെ ദൂരെ മാനം കോലമിട്ട് ഒരുങ്ങുന്ന നേരം
പുതിയൊരു നേരം
(സ്വർണ്ണമുകിലൊരു..)

ഉടലിലെ നെയ്ത്തിരികളിൽ എരിഞ്ഞിടാൻ ഈ ജന്മവും
മലരിലെ മലർക്കാലമായ് കളഭമായ് ഈറൻ രാവുകൾ
ചുരുൾ മുടിയിതൾ അഴിയും തളിരേ
അരയന്ന മണിത്തിടമ്പായ് നീ വാ
കൊഞ്ചിക്കൊഞ്ചി വള മുത്തമിട്ടു കൊതിപ്പിക്കും നിമിഷം
രഹസിയ നിമിഷം
(സ്വർണ്ണമുകിലൊരു..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts