എന്നുണ്ണിക്കണ്ണാ (പത്‌മവ്യൂഹം )
This page was generated on May 12, 2024, 3:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസഞ്ജീവ് കൃഷ്ണന്‍
ഗാനരചനസുകു മരുതത്തൂര്‍ ,അജി ദൈവപ്പുര
ഗായകര്‍സരിത രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2012 17:22:25.

എന്നുണ്ണിക്കണ്ണാ...വാ...വാ...
തെയ്യാരം പാടി നീ...വാ....
എന്നോമല്‍പ്പൈതലേ നീ...വാ....
രാരീരം പാടും പാട്ടില്‍
നിന്നോമല്‍ക്കൊഞ്ചല്‍ കേള്‍ക്കാം
മഞ്ചാടി മുത്തും വാരി വാ...
അഴകുള്ളചിരിയും കുടുകുടെ നടയും
മനമുള്ളില്‍ നിറയെ കുസൃതിക്കളിയും
കരിവളക്കൈയില്‍ ഒരു പിടി മണ്ണും
ചുരുള്‍മുടി നിറയെ നറുമുല്ലപ്പൂവും
ആലോലം പാടി നീയും വായോ....
അരികില്‍ വായോ....
(എന്നുണ്ണിക്കണ്ണാ......)

കാലിടറാതെ ഓടിക്കളിക്കാന്‍
എന്നോമലുണ്ണീ നീ പോരൂ...
തൂവെണ്ണിലാവില്‍ ഊഞ്ഞാലിലാടാന്‍
താമരപ്പൂവേ നീ പോരൂ...
കാൽ‌ത്തളയേകും ശിഞ്ജിരനാദം
മേളസ്പന്ദനം പോലെ
ആരോമലേ നിന്‍ ഭാവവൈഭവം
പൂനിലാ പൂത്തതുപോലെ...
കാലൊച്ചകേള്‍ക്കാന്‍ കാത്തിരിപ്പൂ
പൊന്നുണ്ണിക്കണ്ണാ വാ വാ നീ.....
(എന്നുണ്ണിക്കണ്ണാ......)

താമരപ്പൂ‍വണിക്കൈയുകൾ നീട്ടി
താരിളം പൂവേ നീ പോരൂ...
മാമരച്ചോട്ടില്‍ പാറിപ്പറക്കാന്‍
കാലില്‍ കൊലുസ്സിട്ടു നീ പോരൂ...
ഓമനത്തിങ്കള്‍ പൂത്തതു പോലെ
വാരിളം കുഞ്ഞേ...പോരൂ...
മാമകനന്ദനാ നിന്റെ പാദം
നീലാരവിന്ദങ്ങള്‍ പോലെ...
കാലൊച്ച കേള്‍ക്കാന്‍ കാത്തിരിപ്പൂ
എന്നോമൽക്കണ്ണാ വാ വാ നീ.....
(എന്നുണ്ണിക്കണ്ണാ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts