പനിനീരു പോലെ (ശിലായുഗത്തിലെ അച്ചന്‍ )
This page was generated on May 11, 2024, 5:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാജാമണി
ഗാനരചനസഹീന്ദ്രന്‍ കീഴൂര്‍
ഗായകര്‍സുദീപ് കുമാർ ,കെ ഡി വിൻസെന്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2014 03:32:02.

പനിനീരുപോലെ ഹൃദയത്തിലൂറും
പരിമളമായെൻ മനസ്സിൽ പടരും....(2)
നിത്യ രോമാഞ്ചമാം കൂട്ടുകാരീ..
നിത്യ രോമാഞ്ചമാം കൂട്ടുകാരീ..
നീയെന്റെ ജീവനിൽ ചേക്കേറിയോ....
പനിനീരുപോലെ ഹൃദയത്തിലൂറും
പരിമളമായെൻ മനസ്സിൽ പടരും...

എന്നുള്ളിലെ മലർമെത്ത ഞാൻ
എന്നോ..നിനക്കായ് ഒരുക്കി വെച്ചു...(2)
നിൻ മൊഴി മാധുര്യമാനന്ദ ലഹരിയായ്
നിറയുന്നു ചന്ദന സുഗന്ധമായ്‌
നിറയുന്നു ചന്ദന സുഗന്ധമായ്‌...
പനിനീരുപോലെ ഹൃദയത്തിലൂറും
പരിമളമായെൻ മനസ്സിൽ പടരും...

ജനിമൃതി ദുഃഖത്തിൻ സാന്ത്വനമായ്
ജന്മാന്തര പ്രേമ സാഫല്യമായ്...(2)
നാമൊന്നു ചേർന്നൊരാ നിമിഷങ്ങളിൽ....
നിറയുന്നു ഹൃദയത്തിൽ തേൻ നുരകൾ....
നിറയുന്നു ഹൃദയത്തിൽ തേൻ നുരകൾ....
(പനിനീരുപോലെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts