പൂതപ്പാട്ട്‌ (ചില്ല് )
This page was generated on May 17, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗാനരചനഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഗായകര്‍ബാലചന്ദ്രൻ ചുള്ളിക്കാട്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,ശാന്തികൃഷ്ണ
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 02:40:54.

കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ അയ്യയ്യാ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം....

ചോപ്പുകള്‍ മേലേ ചാര്‍ത്തി
അരമണി കെട്ടിയ വെള്ളപ്പാവാട
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാർകുഴല്‍ മുട്ടോളം...
അയ്യയ്യാ അയ്യയ്യാ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം....

ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍-
ച്ചേലിലിഴയും പൂമാല്യം
അയ്യയ്യാ...വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം...
അയ്യയ്യാ അയ്യയ്യാ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം........

കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ അയ്യയ്യാ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts