വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റഹ് മാന്‍ ,കവിയൂർ പൊന്നമ്മ ,ഉർവ്വശി ,ബിന്ദുപണിക്കർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 10 2012 01:36:23.
മാര്‍കഴിമഞ്ഞില്‍ കുളി കഴിഞ്ഞു് മംഗല്യത്താലി ചാര്‍ത്തിയ മാധവീ ലതകള് ഈറനണിഞ്ഞാടീ... (മാര്‍കഴിമഞ്ഞില്‍...) നീല നിലാനിലവിളക്കിന് നിഴലുകള്‍ നീളേ താളത്തില്‍ കൈകൊട്ടിക്കളിയാടി താളത്തില്‍ കൈകൊട്ടിക്കളിയാടി..... (മാര്‍കഴിമഞ്ഞില്‍...) ദശപുഷ്പം ചൂടിയ നോയ്മ്പിന് നിറവില്‍ അനുപമ ദേവാനുരാഗം..(ദശപുഷ്പം...) അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി.. അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി.. വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി.. താളത്തില്‍ കുമ്മിയടിക്കാം മേളത്തില്‍ ആടിക്കളിക്കാം..(താളത്തില്‍...) കുന്തളഭാരമഴിയാതെ കുങ്കുമലേപമൊഴിയാതെ.. കുന്തളഭാരമഴിയാതെ കുങ്കുമലേപമൊഴിയാതെ.. നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ ദൂരത്തകറ്റാനൊരുങ്ങരുതേ.... നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ ദൂരത്തകറ്റാനൊരുങ്ങരുതേ....തമ്മില്‍ ആരുമേ ചേരാതിരിക്കരുതേ...പിന്നെ ലീലാവിനോദമൊടുങ്ങരുതേ... ലീലാവിനോദമൊടുങ്ങരുതേ... താത്തതിന്തകത്തോം ത തിന്തകത്തോം തിന്തകത്തോം തിത്താ തിമൃതത്തെയ്... |