വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 15 2018 17:16:20.
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ തഞ്ചംമറക്കും നറുംതേന്മൊഴിയേ (തങ്കക്കൊലുസ്സില്‍ ) സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍ സാന്ദ്രപല്ലവി മൂളാൻ പോരുമോ ഗുപ്തശരങ്ങള് മൂടും മേനിയില്‍ പൂക്കുവാനിനി രാവും നീളുമോ (തങ്കക്കൊലുസ്സില്‍ ) നാഗസ്വരമേളം മുഴങ്ങി ദേവിയിതിലോളം തുടങ്ങി ദീപശിഖയേന്തും കരങ്ങള്‍ ഭാവുകങ്ങളേകി നിരന്നു വെഞ്ചാമരം വീശാന്‍ ദാസിമാരിതാ സ്വര്ലോകമായു് കൂട്ടാന്‍ തോഴിമാരിതാ ദേവദൂതുമായു് മണിമുകിലുകള്‍ ഏറി യാത്രയായു് (തങ്കക്കൊലുസ്സില്‍ ) ഭാവനകളേറേ പറന്നു ദേവഗണമാകേ ഉണര്‍ന്നു താഴ് വരകളാകെ ഒരുങ്ങി യാമിനിയെ നോക്കി കുണുങ്ങി വെൺമാനമായ് നീന്താന്‍ പാല്നിലാവിതാ സമ്മോഹനം ആടാന്‍ രാഗസൂരമായു് ലാസ്യഭാവമായു് മണിയറകളിലേറാന് നേരമായു് (തങ്കക്കൊലുസ്സില്‍ ) |