ദേവാംഗനേ നിന്‍ (മിഴി )
This page was generated on April 27, 2024, 2:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅസിം സൂഫി
ഗാനരചനസുധീര്‍ അമ്പലപ്പാട്ട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2013 05:55:25.

ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ വെൺ പൂനിലാവിൽ...
കാമമലർ പൂക്കും മധുമാസ രാവിൽ
മോഹക്കുളിർ പെയ്യും നറു മഞ്ഞു രാവിൽ
രതിലാസ്യ ലയതാള പദമാടി വാ...
തേൻമഴയായ് സ്വരമായ്
പൊൻവീണ പാടും ഗാനം പോലെ തനു തരളം
നാണമോടെയെൻ വിരൽ തൊടുമ്പോൾ...
ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ വെൺ പൂനിലാവിൽ...

രാഗരതിയോടെ ഇണനാഗം പുളയും
മോഹമദമോടെ മഴമേഘം പുണരും...(2)
പ്രേമമലരേ നീ വിടരൂ ഈ രാവിൽ
അനുരാഗ മധുവേകു നീ...
ഇനി പുഷ്പതല്പം തേടി ദേഹമണയുകയായ്
ഇനി രാസകേളിയാടി ദാഹമലിയുകയായ്
മിഴിയിൽ കനവുമായി...മൊഴിയിൽ അമൃതുമായി
ദേവറാണിയോ കോമളാംഗി നീ....
ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ വെൺ പൂനിലാവിൽ...

വെണ്ണിലാപ്പുഴ ഒഴുകും മരന്ദം
വെണ്ണതോൽക്കും നിൻ ഉടലിൻ സുഗന്ധം..(2)
ലോലവല്ലരി പടരൂ ഈ മാറിൽ
നഖചിത്രം എഴുതുന്നുവോ...
ഇനി ചന്ദ്രബിംബം മേഘപാളി പൂവുകയായ്
ഇനി താരജാലം നാണം ചൂടി പോവുകയായ്...
ചിപ്പി തേടി അലയാം...മഞ്ഞു തുള്ളിയാവാം
എന്നിൽ വന്ന സൗഭാഗ്യസുന്ദരി നീ...
(ദേവാംഗനേ നിൻ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts