വെള്ളി വെയിലും (അച്ഛന്റെ ആണ്‍‌മക്കള്‍ )
This page was generated on May 11, 2024, 8:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 05 2012 16:10:47.
(ഈ ഗാനം രചിച്ച ശ്രീ സന്തോഷ്‌ വര്‍മ്മ എഴുതിയ വരികള്‍ )
വെള്ളിവെയിലും സ്വര്‍ണ്ണമഴയും
കവിതകളായ് പതിയുമൊരു വീടേത്..
നല്ലമനസ്സിന്‍ മുല്ലക്കൊടികള്‍
ചിരിമലരാല്‍ പൊതിയുമൊരു വീടേത്
വീടിനറ നിറയാന്‍ സ്നേഹമെന്ന കതിര്‌
വീടിനില്ല മതില്‌ മാനമതിനതിര്‌..
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്..

പൂമുഖത്തു കിളിക്കൂട്
കൂട്ടിലൊരു കിളിപ്പാട്ട്
പാടി വരവേല്‍ക്കുമാ കിളിപാടും
കളമൊഴി മധു മലയാളം..
മുന്നാഴി വെണ്ണിലാ-
നിലം തഴുകി മെഴുകും..
വൈഢൂര്യമഞ്ഞുനീരിനാല്‍
പുലരിയിതിലാകെ തൊങ്ങലിടും
കാലമിതിലെന്നും നിറവു ചൊരിയും
ഭാഗ്യമിതിനോരോ നിലകള്‍ പണിയും..
വീടിനറ നിറയാന്‍ സ്നേഹമെന്ന കതിര്‌
കേട്ടുതുയിലുണരാന്‍ പാട്ടുതരും കുയില്‌
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്..

മുമ്പിലൊരു തേന്മാവ്
കൊമ്പിലണിയൂഞ്ഞാല്‌
ഊയലതിലാടുവാന്‍ വരും എന്നും
സുരതരുണികള്‍ കൊതിയോടെ..
നാമങ്ങള്‍ കേട്ടു നന്മതന്‍ തുളസി വിരിയും
താരാട്ടി രാവുറക്കുവാന്‍
കനവിനരയന്നമിവിടെ വരും
ശംഖൊലികളോടെ ശാന്തി നിറയും
കോവിലതുപോലീ വീടു പുലരും

വീടിനറ നിറയാന്‍ സ്നേഹമെന്ന കതിര്‌
കൈകൊരുത്തു പണിയാം
ഒരുമകൊണ്ടു ചുവര്‌
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്..
----------------------------------

(സിനിമയില്‍ വന്ന വരികള്‍ . രചയിതാവ്‌ എഴുതിയതുമായി വ്യത്യസ്തമായാണ് ഗായകര്‍ പാടിയിരിക്കുന്നത്)
വെള്ളിവെയിലും സ്വര്‍ണ്ണമഴയും
കവിതകളായ് പതിയുമൊരു വീടേത്..
നല്ലമനസ്സിന്‍ മുല്ലക്കൊടികള്‍
ചിരിമലരാല്‍ പൊതിയുമൊരു വീടേത്
വീടിനറ നിറയാന്‍ സ്നേഹമെന്ന കതിര്‌
വീടിനില്ല മതില്‌ മാനമതിനതിര്‌..
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്..

പൂമുഖത്തു കിളിക്കൂട്
കൂട്ടിലൊരു കിളിപ്പാട്ട്
പാടി വരവേല്‍ക്കുമാ കിളിപാടും
കളമൊഴി മധു മലയാളം..
മുന്നാഴി വെണ്ണിലാ-
നിലം തഴുകി മെഴുകും..
വൈഢൂര്യമഞ്ഞുനീരിനാല്‍
പുലരിയിതിലാകെ തൊങ്ങലിടും
കാലമിതിലെന്നും നിറവു ചൊരിയും
ഭാഗ്യമിതിനോരോ നിലകള്‍ പണിയും..
വീടിനറ നിറയാന്‍ സ്നേഹമെന്ന കതിര്‌
വീടിനില്ല മതില്‌ മാനമതിനതിര്‌..
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്..

മുമ്പിലൊരു തേന്മാവ്
കൊമ്പിലണിയൂഞ്ഞാല്‌
ഊയലതിലാടുവാന്‍ വരും എന്നും
സുരതരുണികള്‍ കൊതിയോടെ..
നാമങ്ങള്‍ കേട്ടു നന്മതന്‍ തുളസി വിരിയും
താരാട്ടി രാവുറക്കുവാന്‍
കനവിനരയന്നമിവിടെ വരും
ശംഖൊലികളോടെ ശാന്തി നിറയും
കോവിലതുപോലീ വീടു പുലരും

വീടിനില്ല മതില്‌ സ്നേഹമെന്ന കതിര്‌
വീടിനില്ല മതില്‌..മാനമതിനതിര്‌..
വസന്തമതിന്‍ പൂന്തോപ്പ്..
മുകില്‌ മണിമേലാപ്പ്.. 
----------------------------------


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts