ഓ മൈ ലവ് മനസ്സില്‍ നീ (ഓ മൈ ലൌ )
This page was generated on May 18, 2024, 8:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംആര്‍ പി പട്നായിക്ക്
ഗാനരചനദീപക് രാം
ഗായകര്‍ചെങ്ങന്നൂർ ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി (കന്നട)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:52.

ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ
ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ
കനവെല്ലാം നിറയും ദീപം നീയല്ലേ...
സഖി നീയില്ലെങ്കില്‍ ജന്മം പാഴല്ലേ...
ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ
ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ

മിഴി മൂടി നിന്നൊരാമോഹങ്ങളില്‍
മഴ തേടി നിന്നു നാം വേഴാമ്പലായ്
മഴവില്ലു പോലെ നീ വിരിയുമ്പൊഴും
മലര്‍ പോലെ നിന്‍ വദനം വാടുമ്പൊഴും
നിന്‍ നാമമൊരു മന്ത്രംപോല്‍ പാടുന്നു ഞാന്‍
നിന്‍ നോവിലൊരു തേന്‍തുള്ളി പകരുന്നു ഞാന്‍
എന്‍ അന്‍പേ....ഞാനെന്‍ ജന്മം നൽകീടാം
മിഴിനീരായ് പൊഴിയും നോവില്‍ നീന്തീടാം....

ഓ മൈ ലവ്..ഓ മൈ ലവ്..മനസ്സില്‍ നീ വാഴില്ലേ
ഓ മൈ ലവ്..ഓ മൈ ലവ്..മഴയായ് നീ പൊഴിയില്ലേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts