സ്വപ്‌നങ്ങള്‍ ചായം കൂട്ടി (ഇനിയൊരു) (പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ )
This page was generated on May 1, 2024, 11:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:36.

സ്വപ്നങ്ങള്‍ ചായം കൂട്ടി യവനികമേല്‍
ഒരു മായിക പടമെഴുതാന്‍
നിഴലുകള്‍ ഒളിയുമായ്.........
ഇഴ ചേര്‍ത്തൊരു കഥയുമായ്
കാലത്തിന്‍ കൈകള്‍ മെല്ലെ മിഴി മറയും
തിരശ്ശീലകള്‍ ഞൊറിയുകയായ്......
പുലരികള്‍.....അണയുമോ...
നവ ചാരുത പകരുവാന്‍.....

തിരി പകുതിയുമണയുമാ കതിരവന്‍
ഒരു ഞൊടിയിട തിരികെയൊന്നുയരുമോ........
തമ്മില്‍ മനസ്സൊരുക്കാന്‍
ഇരവൊരു പകലാകുവാന്‍ .....

ഇനിയൊരു ചലനം ചലനം ചലനം
കണി കാണും മിഴികള്‍ നാളെ
പുതിയൊരു ചലനം ചലനം ചലനം.....
ഇനി വെള്ളിത്തിരയിലാകെ.............
(ഇനിയൊരു ചലനം......)(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts