വിധി കാട്ടും (തിരകൾ എഴുതിയ കവിത )
This page was generated on April 28, 2024, 3:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ ,റാന്‍ഡര്‍ ഗൈ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,സരിത ,മാധവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:30.

വിധി കാട്ടും ലീല കണ്ടു
വിലപിക്കയല്ല വേണ്ടൂ
പുതുതാമൊരു പ്രേമ ചരിത്രം
വിരചിക്കാന്‍ ഒരുങ്ങുകല്ലോ
(വിധി കാട്ടും)

മധുരമൂറിടും തന്‍ പ്രതീക്ഷയില്‍
കാത്തിരുന്നവള്‍ ശകുന്തള
വിരഹതാപത്തെ മറന്നിടാന്‍ വേണ്ടി
ഉറക്കം പൂണ്ടവള്‍ ഊര്‍മ്മിള (മധുരം )
വിധി കാട്ടും ലീല കണ്ടു

പ്രണയ ജീവിതം പൂര്‍ണ്ണമാക്കിയ
പ്രേമ മിധുനങ്ങളില്ല
കുലമോ മതമോ ധനമോ ബലമോ
ഒന്നു തടസ്സമാം ഒടുവില്‍
ഇതിഹാസ കഥകള്‍ പോലെ
ഈ പ്രേമം തോല്‍ക്കുകയില്ല
അഭിമാനം കൊള്ളും വകയില്‍
എഴുതും ഞാന്‍ മറ്റൊരു ചരിതം
എഴുതും ഞാന്‍ മറ്റൊരു ചരിതം ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts