കൊഞ്ചാതെ കൊഞ്ചേണം (ഫീമെയില്‍ ഉണ്ണികൃഷ്ണന്‍)
This page was generated on May 5, 2024, 1:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാജി സുകുമാരൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,കൊളപ്പുള്ളി ലീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:23.

കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം
നോവാതെ നുള്ളേണം ഉന്നം നോക്കി കിള്ളേണം
താലോലമാട്ടി പുല്‍കേണം..(കൊഞ്ചാതെ കൊഞ്ചേണം..)
പാതയൊരുക്കണം പാടമൊരുക്കണം
മോഹം വിതച്ചു കൊയ്യാന്‍...
സ്വപ്നങ്ങൾക്കെന്നും ഉന്മാദം
താളത്തിലാടും കിന്നാരം...
കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം
നോവാതെ നുള്ളേണം ഉന്നം നോക്കി കിള്ളേണം

മുട്ടിയുണരുമീ പൂവിതളെല്ലാം
തൂമുത്തു വീണു തുടുത്തിടേണം
ആ മഞ്ഞുതുള്ളിക്കലിഞ്ഞു ചേരാന്‍
കാറ്റിന്റെ കൈകള്‍ ചലിച്ചിടേണം
ജാലകം തുറന്നു മാനസം കിനിഞ്ഞു
വൈകാതെ വാ... പൂവമ്പനേ...(ജാലകം....)
കന്നിനിലാവല പെണ്ണിന്നഴകിനു വെണ്ണത്തിളക്കമേകും
ചേലൊത്തു ചേരും ചങ്ങാത്തം
ഹോ.. കൂടൊത്തു ചേരും കൂത്താട്ടം
കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം

പാര്‍വ്വണം പാരില്‍ പടര്‍ന്ന നേരം
വാലിട്ടെഴുതുന്നു പാരിജാതം
താരത്തിളക്കപ്പണിത്തരങ്ങള്‍
ആകെയെടുത്തങ്ങണിഞ്ഞു വാനം
വാരിജങ്ങളെല്ലാം തിരുമെയ് കുടഞ്ഞു
തേന്‍ തൂകിടും ആലിംഗനം (വാരിജങ്ങളെല്ലാം...)
പാതിയുറക്കത്തില്‍ പൂവിന്നിരമ്പത്തു് പാറി നടക്കരുതേ....
ഓരത്തു ചേരൂ വൈകാതെ..ഹോയ്
മാറത്തു ചായൂ ചുമ്മാതെ....
(കൊഞ്ചാതെ കൊഞ്ചേണം..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts