അമ്മേ നിന്നെ താമരക്കുമ്പിളിൽ (സ്നേഹം+ഇഷ്ടം=അമ്മ )
This page was generated on May 11, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ ,എൻ സഞ്ജീവ്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംഹരികാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:56.
 
അമ്മ....
നിന്നെ താമരക്കുമ്പിളിൽ തേനൂട്ടാനായ് വന്നോട്ടേ
തെന്നലായ് ചെറുതൊട്ടിലാട്ടി മതിയാവോളം കണ്ടോട്ടെ
തൂവലായ് നിൻ കിളുന്തു മെയ്യിൽ
തഴുകാനരികെ നിന്നോട്ടേ
(അമ്മ....)

അമ്പലപ്പുഴ നട തന്നിൽ പൈമ്പാൽ നേദിച്ച്
പൊന്നേ നിന്നെ ഞാൻ ചോദിച്ചു
ചെങ്കദളിപ്പൂ പോലെ പണ്ടേ നീയെന്റെ
കുഞ്ഞായ് തീരാൻ മോഹിച്ചു
കാണേ കാണേ കരളിനുള്ളിൽ
കനവിൽ നിന്നെ ലാളിച്ചു
ഏതോ ജന്മം പുലരും പോലെ
മകളായ് വന്നു പിറന്നു നീ
(അമ്മ.....)

മഞ്ഞുതുള്ളി കൊണ്ടാലും പൊള്ളും നെറുകിൽ
വലംകൈക്കുട ഞാൻ ചൂടിച്ചു
വെള്ളിവെയിൽ വീണാലും ഉരുകാതിരിക്കാൻ
കുഞ്ഞേ നിന്നെ ഞാൻ സ്നേഹിച്ചു
തോരാമാരി ചൊരിയും പോലെ
കഥകൾ കാതിൽ മന്ത്രിച്ചു
മിഴികൾ എണ്ണ വിളക്കായ് തീർത്ത്
അഴകേ കാവലിരുന്നു ഞാൻ
(അമ്മ.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts