കണ്ണിതിൽ കനവായ് (യുവ )
This page was generated on May 22, 2024, 3:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബോബൊ ശശി
ഗാനരചനസുധാംശു
ഗായകര്‍പ്രദീപ്‌ ബാബു ,രഞ്ജിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:51.

ആ...ആ...ആ...
കണ്ണിതിൽ കനവായ് കനവായ്
നെഞ്ചിതിൽ നിനവായ് നിനവായ്
ഓർമ്മകളിൽ നിൻ ചിരി മാത്രം
എന്നരികിൽ നിൻ നിഴൽ മാത്രം
കൺകളിൽ കനവായ് കനവായ്
ഓർമ്മകളിൽ വിരിയും വിധുവായ്
നിന്റെ തനു മേലേ ലതയായ്
ഇന്നു ഞാൻ പടരുന്നെൻ പ്രിയനേ
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)

മനസ്സുകളെന്തോ പാടുന്നേ
അത് ചുംബനമെന്നിൽ ഏകുന്നേ
ആ ചുംബനങ്ങളോ നിൻ പ്രേമമായ്
മഴവില്ലു പോൽ ഒളി ഏകിയോ
ഒരു മൗനം പോലും വാചാലം
ഹാ ഇനി നീയോ എന്നുടെ പ്രിയരാഗം
അതിലലിയും എൻ മാനസം
അതിലോലമായ് പാടുമേ
കടമിഴികൾ തേടുന്നിതാ
അനുനിമിഷമെൻ ദേവനേ
മമതനുവിൽ മഞ്ഞു പൊഴിയവേ
മനസ്സിൽ വരമഞ്ഞളാടവേ
തഴുകുമതു രാത്രിമോഹമായ്
കനവിലൊരു കാറ്റു പോലവേ ഏയ്
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)

നിൻ പ്രണയം മഞ്ഞായ് പൊഴിയുന്നേ ഹേയ്
അതു മലരായ് നെഞ്ചിൽ പൊഴിയുന്നേ
നറുശിശിരനിലാവോ വരികയായ്
ഈ മഴമുകിലോ ഇനി പോകയായ്
മാറിൽ ചേർന്നു മയങ്ങാനായ്
നൂറാശകളുള്ളിൽ നിറയുന്നു
വിരൽ മുനകൾ നിൻ മേനിയിൽ
പല കവിതയായ് മാറവേ
പുളകമഴ പൂ മൂടവേ
മധുരസുഖമായ് പോരു നീ
ഇരുമനവും ഒന്നു ചേർന്നു നാം
ഇവിടമൊരു സ്വർഗ്ഗമാക്കിടും
അകലുകില്ല നമ്മളോമലേ
മരണം വരെ എന്റെ ജീവനേ
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ
ഇഷ്ക് ഹേ യേ ഇഷ്ക് ഹേ യേ (2)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts