ദേവഗാനം [M] (പൂമരത്തണലില്‍ )
This page was generated on May 4, 2024, 4:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:23.

ദേവരാഗം പോലെ ഒരോർമ്മ പൂത്ത പോലെ
മൺ ചെരാതു തേടും പൊൻ ദീപനാളമായ്
ഒരു കിളി തൻ ചിറകടിയായ്
ഒഴുകി വരാം ഇന്നു ഞാൻ
(ദേവഗാനം പോലെ...)

ഇണയറിയും സുഖനിമിഷം നിറനിറയും മധുചഷകം
ചൊടികളിൽ തേൻ കിനിയും പുലരികളങ്ങളങ്ങനെ
സിരകളിൽ തീ പടരും നിശകളുമങ്ങനെ
അലകടലിൻ വിരിമാറിൽ പുഴയുറങ്ങും
(ദേവഗാനം പോലെ...)

തരിവളകൾ കഥ പറയും മിഴിയിണകൾ മലർ ചൊരിയും
മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ
മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ
ഒരു തണലായ് ഒരു ചുണയായ് തഴുകി വരാം
(ദേവഗാനം പോലെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts