കൊഞ്ചും മൊഴിയോടെ വരവായ് (ആശൈ (1995) )
This page was generated on April 18, 2024, 3:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംദേവ
ഗാനരചനസുധാംശു
ഗായകര്‍വിധു പ്രതാപ് ,പി വി പ്രീത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജിത് കുമാർ ,സുവലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2013 09:41:42.

കൊഞ്ചും മൊഴിയോടെ വരവായ്
ഒരു വഞ്ചിക്കുള്ളില്‍ ഇങ്ങു വരവായ്
കണ്ണു രണ്ടും കാത്തിരിപ്പായ്
ആ വെണ്ണിലാവേ ഓർ‌ത്തിരിപ്പായ്...
(കൊഞ്ചും മൊഴിയോടെ....)
കാമാക്ഷി മീനാക്ഷി എന്തു പേരെന്നാര്‍ക്കറിയാം
ഈ നാടു് മറുനാടു്...ഏതു നാടെന്നാര്‍ക്കറിയാം...
നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍
നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി...

ഹോ...വെണ്ണതോല്‍ക്കും മെയ്യഴകു്
താമരപ്പൂം കണ്ണഴകു്....
തൂത്തുക്കുടി മുത്തെടുത്തു് കോർ‌ത്തുവെച്ച മാലപോലെ
പേടമാനേ എന്റെ മുന്നില്‍ വാ...വാ....
ഓടിപ്പോകാതൊരു മുത്തം താ...താ...
സ്വപ്നങ്ങളില്‍ ഇങ്ങനവേ എപ്പോഴുമേ വന്നുനില്പാ..
സ്വര്‍ണ്ണംപോലെ അഴകിൽ സ്വര്‍ഗ്ഗ‌ത്തങ്കം പോലിരിക്കും
ഒറ്റക്കമ്പി നാദം പോലെ കാതില്‍ തേനായ് പാത്തിരുപ്പായ്
തേനാണു് പാലാണു് പഞ്ചാമൃതക്കുഴമ്പാണു്
മായാതെ മറയാതെ എന്റെ കണ്ണില്‍ അമൃതാണു്...
നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍
നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി...

തൃക്കാര്‍ത്തികരാവില്‍...നിന്നെ നോക്കി അവന്‍ ചിരിച്ചു
ദാവണിയില്‍ ഞാനൊളിച്ചു...
അവന്‍ എന്നെ തേടി ചാരെ വന്നു...

അരയന്നപ്പിടപോലെ..ഹായ് എന്റെ മുന്നില്‍ നടന്നവള്‍
കണ്ണില്‍വന്നു കാവല്‍നിന്ന എന്നുറക്കം എടുത്തവള്‍
എന്റെ ഉള്ളം കവർ‌ന്നങ്ങു പോയി....
എന്റെ മനക്കോവിലിലെ ദേവി....
കണ്ണെഴുതി പൊട്ടുതൊട്ടു് കാതിലാടക്കമ്മലിട്ടു്
മല്ലികപ്പൂ മാലചൂടി തൊണ്ടിപ്പഴച്ചുണ്ടു കാട്ടി
കൊതിപ്പിച്ചു കടന്നവള്‍ ചെമ്പനിനീര്‍ ചെണ്ടുമായി
എങ്ങാണു് എവിടാണു് നീ ഇരിപ്പതെന്നഴകേ..
ആവാരംപൂ പോലെ പൂത്തുനില്‍ക്കും പെണ്ണഴകേ..
നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍
നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി...
(കൊഞ്ചും മൊഴിയോടെ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts