ഇന്ദുമുഖീ വരുമോ (ഹോളിഡേയ്സ് )
This page was generated on May 9, 2024, 10:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനകൈതപ്രം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീഷ് ,അനൂപ് ചന്ദ്രൻ ,വിനു മോഹൻ ,പ്രിയ ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:01.

ഇന്ദുമുഖീ...
ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ..
ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ...
മന്മഥ സന്ധ്യാഗോപുരനടയില്‍
പൊന്‍കനവായ് വരുമോ ...
എന്റെ പ്രിയദേവതേ വരുമോ ....
(ഇന്ദുമുഖീ വരുമോ....)

നീ മധു തൂകുന്ന വാനഴകു്
നീ കുളിരേകുന്ന പെണ്ണഴകു്
കനകരാവിന്റെ പൊന്‍പൂക്കണി
പ്രണയസംഗീത സ്വരമാധുരി
നിലാക്കായൽ നീന്തുന്ന ദേവാംഗനേ ....
ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ

ഓ ..ഉന്നപ്പാരെടി...എന്നപ്പാരെടി ..
കൊഞ്ചം കൂവടി കുയിലമ്മാ ...(2)
ഓ...കൊഞ്ചം കൂവടി കുയിലമ്മാ ...
ഓ...കൊഞ്ചം കൂവടി കുയിലമ്മാ ...
പാട്ടും പാടടി...കൂട്ടം കൂടടി..ആടടീ ..പാടടീ
കൂടടി ..ആടടി..പാടടി..കേളടിയേ....
ഇന്ദുമുഖീ........

നീ പൂത്തുനില്‍ക്കുന്ന പൂവാടിയില്‍
ഞാന്‍ കാത്തുനില്‍ക്കുന്ന പൂത്തുമ്പിയായ്
തേന്‍കിനാവിന്റെ ചഷകങ്ങളില്‍
പുതുമ തൂവുന്ന താരുണ്യമായ്
നീ ഏകാന്ത സല്ലാപ മന്ദാകിനീ ..

ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ
മന്മഥ സന്ധ്യാ ഗോപുരനടയില്‍
പൊന്‍കനവായ് വരുമോ ...
എന്റെ പ്രിയദേവതേ വരുമോ
ഇന്ദുമുഖീ വരുമോ...വരുമോ..
സുന്ദരിയേ വരുമോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts