വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | സയന് അന്‍വര്‍ |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:15.
ആ...ആ...ആ...ആ.... ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ യമുനാനദിയും നെഞ്ചിലെഴുതും മധുരാപുരി തൻ പ്രണയകാവ്യം പ്രേമ മുരളീ മധുരമായ് കണ്ണൻ പ്രാണസഖികൾക്കമൃതമായ് (ശ്യാമവർണ്ണനു...) അല്ലിയാമ്പല്പ്പൂവും കണ്ണിറുക്കിപ്പറയും കണ്ണൻ കളിത്തോഴൻ ദേവഹംസം മൊഴിയും മാധവൻ തൻ പ്രേമം രാധേ നീ മാത്രം മധുഭാഷിണി ഭാമയിവളിൽ മണിമാറിലണയ്ക്കുമോ മൃദുപാണികൾ മേനി തഴുകും നവരുഗ്മിണിയാണു ഞാൻ കല്പകപ്പൂങ്കാവനത്തിൽ വന്നിട്ടുണ്ട് മേനിരാവിൽ രാസകേളീലയം ലാസ്യനടനാരവം കാമമദനാമൃതം മോഹസുഖ താണ്ഡവം (ശ്യാമവർണ്ണനു...) നെഞ്ചിനുള്ളിൽ നിറയും മേഘവർണ്ണനിനിയും എന്തേ ഘനമൗനം കണ്ണനോടൊന്നിണങ്ങാൻ ഇഷ്ടം കൂടാൻ പിണങ്ങാൻ വേണം കോടി ജന്മം മദിരോത്സവനാളുകൾ മുകിൽ വർണ്ണനു മോഹമായ് യമുനാനദി വീണ്ടുമൊരു നാൾ പ്രണയാതുരയായ് വരും കുന്നോളങ്ങൾ സ്നേഹം തന്നു അല്ലിത്തെന്നൽ കാതിൽ ചൊന്നു എന്നും എന്റേതല്ലേ കണ്ണൻ എന്റേതല്ലേ ഭാമ നിന്റേതല്ലേ രാധ നിന്റേതല്ലേ (ശ്യാമവർണ്ണനു...) |