തൂ മല്ലികേ (നല്ലവന്‍ )
This page was generated on May 11, 2024, 10:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമോഹന്‍ സിതാര
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍സന്തോഷ് രാജ് ,ലതാ കൃഷ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,മൈഥിലി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:37.
 

തൂ മല്ലികേ അല്ലിത്തേന്മല്ലികേ
നീ പോരുമോ വർണ്ണത്തേരേറുവാൻ
ചെല്ലത്തിരുടാ ചിന്ന ചെറുക്കാ
ഇന്നു നമ്മുടെയാതിരനാള്
മല്ലിത്തിരുടി തങ്കമനൈവി
നാം കാത്തൊരു പൂത്തിരുന്നാൾ
മനമറിയാതൊഴുകും വഴിയേ
പോരുമോ ചന്ദ്രികേ
(തൂമല്ലികേ..)


ചെറുകിളിയുടെ ചിറകടിയോ മറുമൊഴിയുടെ മറുപടിയോ
പാതിരാക്കാറ്റുമായ് കാണുവതഴകേ
നറുമണമണിയും കാറ്റിൽ
ചെറുകണമുതിരും ചാറ്റി
വെണ്ണിലാ തേൻ കണം പടരുവതഴകേ
ഇലത്താളമായ് ഓ... മഴക്കാലമായ്
മയിലഴകേ കുയിൽ വിളിയേ
ആടാം പാടാം ചാരുലതേ
(തൂമല്ലികേ..)

ഓഹോ ഓഹോ ഓ..ഓ..ഓ..
തന താനാ തന താന തന താനാ തന താന
തിരുടാ ഓ..ഓ..ഓ..
പുലരൊളിയുടെ പുഞ്ചിരിയോ
മലരൊളിയുടെ മഞ്ജരിയോ
വാനവിൽ പൂവിതിൽ മാന്തിരുവിഴയായ്
കതിരൊളിയിൽ കാഞ്ചനമോ
കണിമലരണി മാമരമോ
തങ്കമീ കന്യമാർ പൂപ്പടയൊലിയായ്
തുടിയാട്ടമായ് ഓ..തുടിയാട്ടമായ്
കരിങ്കുഴലീ ഓ..കളിക്കുരുവീ
ആടാം പാടാം ചാരുലതേ
(തൂമല്ലികേ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts