അക്ഷയശക്തികളേ (സഖാക്കളെ മുന്നോട്ട് )
This page was generated on May 1, 2024, 9:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:35.

അക്ഷയ ശക്തികളേ അജയ്യ ശക്തികളേ
തോൽ വിയെന്തെന്നിതു വരെ അറിയാത്ത
സഖാക്കളേ മുന്നോട്ട് മുന്നോട്ട് നമ്മൾ മുന്നോട്ട് !

തഴച്ചു മുറ്റിയ കാലുകളേ
ചുടു വിയർപ്പിൽ മുങ്ങിയ മെയ്യുകളേ
അനന്തമായ് നീളുമീ രാജപാത തീർക്കാൻ
അണി നിരന്നവിരാമം മുന്നോട്ട്
(അക്ഷയ..)

വിശ്വദർശന സംസ്കാരങ്ങൾ തൻ
അശ്വരഥമിതുവഴിയൊഴുകി വരും
പ്രപഞ്ചവ്യാസമുള്ള മനസ്സുമായ് വീഥി
പ്രകൃതിക്കൊരഞ്ജന തുകിൽ ചാർത്തും
(അക്ഷയ..)

ചക്രവാളങ്ങൾക്ക് ഹസ്തദാനം ചെയ്യും
ഈ രാജപാത തീർക്കാൻ മുന്നോട്ട്
പുതിയൊരു രാജ്യത്തിൻ നിർമ്മാണ യജ്ഞത്തിൽ
മുഴുകിയൊരിൻഡ്യക്കു മുതൽക്കൂട്ട്
(അക്ഷയ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts