വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എ ആര്‍ റഹ്‌മാന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | രഞ്ജിനി ജോസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:34.
ആരോ എങ്ങോ പാടീടുന്നു ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ ..... ആരോ എങ്ങോ പാടീടുന്നു ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ അവനുടെ ഗദ്ഗദ നാദങ്ങളില്‍ ഒരു പ്രണയ വിരഹി തന്‍ മോഹനങ്ങള്‍ ഓരോ വാക്കിലും നൊമ്പരങ്ങള്‍ ഓരോ സ്വരത്തിലും മിന്നലുകള്‍ കാറ്റ് നുളയുമീ പാടുകളില്‍ ആ പാട്ടിന്‍ പല്ലവി ചിറകടികള്‍ ആരോ എങ്ങോ പാടീടുന്നു ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ പുല്ലാങ്കുഴലേ പൂങ്കുഴലേ നീയും ഞാനും ഒരുപോലെ പുല്ലാങ്കുഴലേ പൂങ്കുഴലേ നീയും ഞാനും ഒരുപോലെ എന്നുള്ളില്‍ നിറയും മോഹഭംഗം എനിക്കും നിനക്കും ശരി പാതി ആദിയിലേക്കൊഴുകും സംഗീതം എന്‍ കദനത്തെ തഴുകി ഉറക്കുന്നു ഗാനാനുവാഹിനിയില്ലെങ്കില്‍ ഞാന്‍ എന്നെ വിട ചൊല്ലി പിരിഞ്ഞേനെ ആരോ എങ്ങോ പാടീടുന്നു ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ ... |