പൊന്‍ കമലങ്ങളും (അഗ്നിക്ഷേത്രം )
This page was generated on May 2, 2024, 11:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ ജെ ജോയ്‌
ഗാനരചനമധു ആലപ്പുഴ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന (റോജ രമണി)
ഗാനത്തിന്റെ വരികള്‍
Last Modified: March 28 2015 13:32:01.

പൊൻ‌കമലങ്ങളും പൂന്തേനല്ലിയും
പൊയ്കക്കുളിരും എന്തിനാണു്...
പൊൻ‌കമലങ്ങളും പൂന്തേനല്ലിയും
പൊയ്കക്കുളിരും എന്തിനാണു്......
ചിറകില്ലാത്തൊരു ചിത്രഹംസത്തിനു്
മാനസ സരസ്സുമിന്നെന്തിനാണു്..
മാനസ സരസ്സുമിന്നെന്തിനാണു്.....

സ്വർഗ്ഗമന്ദാരപ്പൂ ചൂടിയാലും
സ്വർണ്ണംകൊണ്ടു പൊതിഞ്ഞാലും...(2)
അംഗക്കിളിയുടെ ഹതസൗഭാഗ്യയുടെ
ആത്മദുഃഖം മറയുകില്ലാ...
ആത്മദുഃഖം മറയുകില്ലാ.....
(പൊൻ‌കമലങ്ങളും....)

സ്വർണ്ണസിംഹാസനം ഒരുക്കിയാലും
സോമരസക്കുമ്പിൾ നീട്ടിയാലും...(2)
മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും
മോചനം ലഭിക്കുകില്ലാ...
മോചനം ലഭിക്കുകില്ലാ.....
(പൊൻ‌കമലങ്ങളും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts