വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മനോജ് കെ ജയൻ ,ലക്ഷ്മി ഗോപാലസ്വാമി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:15.
തന്താനേ തന്താനേ നേരം നല്ല നേരം വന്നെടീ മാലപ്പെൺകൊടിയേ നിനക്കായ് താലിപ്പൊന്നൊരുക്കാൻ വെച്ചെടീ മൂവന്തിയാളിരേ [2] മുറ്റത്തുണ്ട് മുല്ലപ്പന്തൽ മാനത്തുണ്ട് വെള്ളിത്തോണി പൊന്നോളങ്ങൾ തങ്കത്തരിവള നക്ഷത്രങ്ങൾ നീലക്കാമൻ മംഗലത്തിന്നലക്കി വെച്ചെടീ മഴവിൽ പൂങ്കോടീ നിന്റെ മംഗലത്തിന്നലക്കി വെച്ചെടീ മഴവിൽ പൂങ്കോടീ (നേരം....) ഒരു നിമിഷം തമ്മിൽ തമ്മിൽ കാണാതിനി വയ്യല്ലോ ഒരു നാളും തമ്മിൽ തമ്മിൽ മിണ്ടാതിനി വയ്യല്ലോ[2] പകലിന്നു ചെറുപ്പം പോരാ രാവിന്നു കറുപ്പും പോരാ പേരാറ്റിൽ പൂഞ്ചുഴികൾക്കു തണുപ്പും പോരാ [2] എന്നാണെന്നാണൊമൽക്കിളിയേ ഇവരുടെ കല്യാണം[2] (നേരം....) കന്നിനിലാക്കായലിൽ നീലാമ്പൽ പൂവിരിയും പുലരി പൂങ്കടവത്ത് ചെന്താമര പൂത്തുലയും ഇവളല്ലോ സീതപ്പെണ്ണ് ഇവളല്ലോ ഭൂമിപ്പെണ്ണ് ഇവനാണിനി ഇവളുടെ സ്വന്തം രാജകുമാരൻ എന്നാണെന്നാണരുമക്കുരുവീ ഇവരുടെ മാംഗല്യം (നേരം...) |