വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ശശി പരവൂർ |
ഗായകര്‍ | എം ജയചന്ദ്രന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:07.Added by ജിജ സുബ്രഹ്മണ്യൻ on February 12, 2010
പറയാതെ വയ്യ നിന്നോടു പറയാതെ വയ്യ സഖീ നിന്റെ പ്രണയം മധുരം(2) അതു പറയാതെ വയ്യ സഖീ... മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ ഗ മ ധ നി പാപ ധ നി രി സ നി ധാ ധാ മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ ചെമ്പകംപോലെ നീ തുടുത്തുനിൽക്കേ അറിയാതെ നീ സ്വയം മറന്നുനില്‍ക്കേ ഞാൻ എന്റെ പ്രണയം തരാം കരളിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ പറയാതെ ഒളിപ്പിച്ച വാക്കുകൾ... ഇനി പറയാതെ വയ്യ സഖീ... നിന്റെ പ്രണയം മധുരം അതു പറയാതെ വയ്യ സഖീ... പാതി മയങ്ങിയ മിഴികളുമായ് മിഴികളുമായ്...ആ... ആ.... ആ ... വിടരാന്‍ വിതുമ്പുന്ന മൗനവുമായ് ആർദ്രനിലാവിൽ നീ നനഞ്ഞു നിൽക്കേ ഞാൻ എന്റെ പ്രണയം തരാം കവിളിൽ ഞാൻ എഴുതിയ കവിത മറ്റാരും എഴുതാത്ത കവിത.. നിനക്കറിയാതെ വയ്യ സഖീ നിന്റെ പ്രണയം മധുരം അതു പറയാതെ വയ്യ (2) ആ ...ആ.... ആ... Added by ജിജ സുബ്രഹ്മണ്യൻ on August 13, 2010 |