നിറം നിറം (കാവ്യം )
This page was generated on May 21, 2024, 7:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍വിജേഷ് ഗോപാൽ ,അനല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:54.

നിറം നിറം ഒരു നൂറു നിറം
കണ്ടു നില്‍ക്കാനെന്തു രസം
സുഖം സുഖം കുളിരഴകില്‍
പുതച്ചു നില്‍ക്കാനെന്തു സുഖം
പൊന്‍വെയില്‍ച്ചില്ലയില്‍ മഞ്ഞുനീര്‍ത്തുള്ളിയായ്
ഒരോമനസൂര്യനെ നെഞ്ചിലേറ്റാനെന്തു രസം
(നിറം നിറം.....)

ഇതു വസന്തമോ...ഹിമജല തരംഗമോ
മെല്ലെ വിടരുമീ...മിഴികളില്‍ പ്രണയമോ
പറയൂ സഖീ.....
ഇതു വസന്തമോ...ഹിമജലതരംഗമോ
മെല്ലെ വിടരുമീ...മിഴികളില്‍ പ്രണയമോ
പറയൂ.....
ഈ ചന്ദ്രികയുടെ പൂമഞ്ചലില്‍
പൂന്തളിരിളകിയ താരുണ്യമായ്
ഇതിലേ വരുമോ പ്രാണസഖീ...
എന്റെ മാത്രമായ്‌ വരുമോ....
(നിറം നിറം.....)

ഇനി എനിക്കു നീ...ഇനി മുതല്‍ നിനക്കു ഞാന്‍
ഈ പുഴകളും പൂക്കളും തെന്നലും സ്വന്തമായ്
ഇനി എനിക്കു നീ...ഇനി മുതല്‍ നിനക്കു ഞാന്‍
ഈ പുഴകളും പൂക്കളും തെന്നലും സ്വന്തമായ്
ഈ താഴ്വരയുടെ സൌന്ദര്യവും
ഈ മലനിരയുടെ സൌന്ദര്യവും
അറിയാമൊഴിയില്‍ പാടുകയായ്‌
സ്നേഹയാമമുണരുകയായ്....
(നിറം നിറം.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts