ഈ പാനപാത്രം (ചുങ്കക്കാരും വേശ്യകളും )
This page was generated on May 18, 2024, 1:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജു പൗലോസ്‌
ഗാനരചനശ്രീനിവാസൻ ,ഐസക് തോമസ്
ഗായകര്‍എം ബിന്ദു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:49.
 ഈ പാനപാത്രം നിന്നിൽ നിന്നെടുക്കാൻ കഴിയില്ലെങ്കിൽ
എന്നെ കല്ലെറിയാനെങ്കിലും അനുവദിക്കേണമേ
ഞാനലഞ്ഞീ പുണ്യതീർത്ഥങ്ങളൊന്നായെൻ
പാപഭാരമൊന്നിറങ്ങി വെയ്ക്കാൻ
കണ്ടില്ലൊരത്താണി ഇല്ലൊരൾത്താരയും
എൻ ബലി കൈക്കൊള്ളുവാൻ
ചിറകണിഞ്ഞെത്തീ പിടയുമെന്നാത്മാവിൻ
നൊമ്പരം കാണാൻ കഴിയില്ലേ ദേവാ ദേവാ ദേവാ

ആ...ആ...ആ...
മൺ വിളക്കിൽ എണ്ണ തീർന്നതറിയാതിരുട്ടിൽ
മണൽ കാട്ടിൽ ഗലീലയിൽ കാതോർത്തുഴറുന്നു ഞാൻ (2)
ദേവാ നിൻ പാദവിന്യാസം ഇനിയും അകലെയാണോ
ഈ മണൽക്കാട്ടിൽ രാവുണരും മുൻപേ
(ഈ പാനപാത്രം...)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts