വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | പി എന്‍ ദേവ് |
ഗായകര്‍ | പി ബി ശ്രീനിവാസ് ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:08.
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ കാത്തിരുന്നൊരാ വസന്തം വന്നണഞ്ഞില്ല നിന്നതള്ച്ചുണ്ടിലെ പുഞ്ചിരിക്കൊഞ്ചലായ് എന്കരള്ക്കൂമ്പിലെ നൊമ്പരം തീര്‍ക്കുവാന്‍ വന്നാലും ഇന്നും പൊന്നോണം പോലെ നീ പൂവണിത്തോപ്പിലോ പൂങ്കുയില്‍ പാടവേ തൂമധു തേടുമോ വണ്ടിനെപ്പോലവേ പോരികയാണോ നീ വീണമീട്ടുവാന് കണ്ണിണകൊണ്ടൊരു കാമിതമോതുവാന് കുളിരെഴും കരളിലും ഇക്കിളിയേറ്റുവാന് ഓമല്‍ക്കിനാവേ നീ വന്നുചേരുമോ? ആമോദ ജീവിത പൂവണിയാണുനീ മാനസവീണതന്‍ മാധുരിയാണുനീ മായാത്തവാനില് പൊന്താരമാണുനീ |