ശിവഗംഗേ ശിലാഗംഗേ (ബനാറസ് )
This page was generated on May 10, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംമുള്‍ട്ടാനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:59.



ശിവഗംഗേ.....
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...
ശിവഗംഗേ..........

പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍
പ്രാണസങ്കടമായ് ഞാന്‍ നല്‍കാം
ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ
ശ്രാവണ മേഘപരാഗം..എന്റെ
ആരതി ദീപമരാളം
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...

വരുമൊരു ജന്മമാം ഇരുള്‍‍മഴക്കൂട്ടില്‍
ധ്യാനവിലോലയായ്‌ ഞാന്‍ നില്‍ക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാല്‍
ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം...നിന്റെ
പ്രണയത്തിന്‍ പ്രാര്‍ത്ഥനയാകാം..
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...
ആ.....ആ...ആ....ആ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts