നിന്നെപ്പിരിയുകിൽ (ശ്രീരാമ പട്ടാഭിഷേകം )
This page was generated on May 11, 2024, 4:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി കെ ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:13.
 
നിന്നെ പിരിയുകിലാമോ ഇഹ
മന്നിതിലുയിര്‍ വാഴാന്‍ രാമാ
(നിന്നെ )
നിന്നെ പിരിയുകിലാമോ

എന്‍ മുഖം ഒരു കുറി മങ്ങിക്കണ്ടാല്‍
നിന്നുടെ മിഴിയില്‍ നീരണിയും - നീ
എന്നുമെനിയ്ക്കീ താപം തന്നാല്‍
എങ്ങനെ വാഴും നാമിരുപേരും
(നിന്നെ )

വത്സാ ലക്ഷ്മണാ നീയേ രാമനു
വാത്സല്യത്തിന്‍ പൂര്‍ണ്ണതയാര്‍ന്നു
(വത്സാ )
തല്‍ സവിധത്തില്‍ കാത്തു വസിക്കാന്‍
തന്നീല്ലല്ലോ ഭാഗ്യം എനിയ്ക്കും
(നിന്നെ )

അമ്മ കയര്‍ത്തോം അച്ഛന്‍ തുണയാം
അച്ഛനകന്നാല്‍ അഗ്രജനുണ്ടാം
അമ്മയും അച്ഛനും അഗ്രജനും പോയ്
കര്‍മ്മം കെട്ടവന്‍ ആക്കീടരുതേ

രാമ രാമ വാ (3)
രാമ രാമ വാ രാമ വാ (4)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts