അമ്മമാരെ വന്നാട്ടെ (കഥപറയും തെരുവോരം )
This page was generated on May 13, 2024, 6:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംരമേഷ് നാരായണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:06.

അമ്മമാരേ വന്നാട്ടെ നല്ലവരായ് നിന്നാട്ടേ
കണ്ണടയ്ക്കും നേതാക്കളേ കണ്ടാട്ടെ (2)
ഞങ്ങളീ മണ്ണിലെ പാവകൾ
ഇന്നുമേ നൊമ്പരപ്പൂവുകൾ
(അമ്മമാരെ..)

തെരുവിൽ നിന്നൊരു പാട്ടുകൂട്ടം
ഇവരും പാടുന്നേ സംഘഗാനം
വളരാനുണ്ടല്ലോ വല്യ മോഹം
തണലായ് തന്നാലും ഇറ്റ് സ്നേഹം
അരുമക്കുഞ്ഞുങ്ങളടുത്തിരിക്കുമ്പോൾ അലിയുവോരേ
തെരുവുകുഞ്ഞിന്റെ ഹൃദയനൊമ്പരം അറിയുകില്ലേ
ഉണരും ...ഉയരും ...ഞങ്ങൾ
(അമ്മമാരെ..)

തന്നാലായത് ചെയ്താലേ അണ്ണാർക്കണ്ണനും നല്ല പേര്
ഒന്നായ് ചേർന്നു നാം ശക്തി നേടൂ
നന്നായ് നാളത്തെ നാടുവാഴും
മലയിടിഞ്ഞിട്ടു വരട്ടെ കാണട്ടെ കുലുങ്ങുകില്ല
തിരയിളമ്പുന്ന കടലിൽ ഞങ്ങൾ പതറുകില്ല
വരവായ്....വരവായ്.....ഉദയം
(അമ്മമാരെ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts