പുണരും പുതു മണം (കലണ്ടര്‍ )
This page was generated on May 12, 2024, 2:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:04.

പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു (2)

പുണരും പുതുമണം കലരും മധുകണം (2)
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
(പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാ വിരിയുമായ് അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ
(പുണരും..)

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമന
ഒലിവുമായ് വരികയായ് തണുവിന്റെ
ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ്
(പുണരും..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts