ആരാരും കാണാതെ (ചന്ദ്രോത്സവം )
This page was generated on May 5, 2024, 11:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,സുജാത മോഹൻ
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:01.Added by [email protected] on May 20, 2009



 
(പു) ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2)
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ?
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?

(സ്ത്രീ) കളപ്പുരമേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം?
മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം?
(പു) ഒന്നു തൊട്ടാല്‍ താനേ മൂളാമോ മനസ്സിനുള്ളില്‍ മൗനവീണേ (2)
ഒരു പാട്ടിന്‍ ശ്രുതിയാവാനൊരു മോഹം മാത്രം
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ

(പു) പഴയ കിനാവിന്‍ മുന്തിരി നീരില്‍ പാവം ഹൃദയം അലിയുന്നു
(സ്ത്രീ) താളുകള്‍ മറിയും മിഴികളില്‍ ഒരോ മോഹം വെറുതെ വിരിയുന്നു
(പു) ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹ ഗീതം (2)
(ഡു) ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയി

(പു) ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവ്വിടുമോ?
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts