ഓമനേ (നിന്നെ കിനാവുകാണും) (ആടുജീവിതം )
This page was generated on May 16, 2024, 4:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ചിന്‍മയി ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:24:31.
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്കപോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണര്‍ന്നു നീന്തി നീരിലൂടെ
എന്‍ മനമാകുമീ വെണ്‍ മണലാകെ നിന്‍
ചിരിയാമിളവെയിലലയില്‍ മിന്നി
ഒരായിരം മലരുതിര്‍ന്നു വീണൊരു നിലാ ശയ്യയില്‍
തരിവളകളുടഞ്ഞില്ലയോ

നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്കപോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണര്‍ന്നു നീന്തി നീരിലൂടെ

ആദ്യരാവിന്‍ ദാഹമിന്നും മാറിടാതോര്‍മ്മയില്‍
കാലവര്‍ഷം പോലെ പെയ്തു നീരൊഴുക്കായ് മാറി ഞാന്‍
ഓമലാളെ നിന്നെ മാത്രം തേടി ഞാന്‍
കുളിരായിതാ ഈ മൃദു ഉടല്‍ ഇനി ചിറകിനാല്‍ തൊടാന്‍
പൊതിയുവാന്‍ വരൂ
മതിവരുമോ പുഴയിലലയില്‍ ചുഴിയായ് കഴിയുവാന്‍
കഥയിടങ്ങളില്‍ പിരിയുവാന്‍ ആവാതെയെന്നരികില്‍
വിരിയുമീ ഇതളിന്നഴകുകളില്‍
പകരുവാനാവാതെയൊന്നെന്നുള്ളില്‍

ജന്നത്തില്ലുള്ളൊരു കസ്തൂരിമുല്ലയില്‍ കൂട്ടൂം കനവുകളെ നിങ്ങള്‍
നിക്കാഹിനൊരുങ്ങീ പെണ്ണിന്റെ കനവില്‍ ഇഷ്‌ക്ക് കാണുന്നുണ്ടോ
ഓ....ഇഷ്‌ക്ക് കാണുന്നുണ്ടോ
പൂതിയില്‍ പിരിശങ്ങള്‍ ചുറ്റി വളര്‍ന്നത് പൂത്തതിന്നല്ലേ പെണ്ണേ
നൂറായിരം കഥ കൈമാറും കണ്ണില്‍ മുത്ത് മിന്നുന്നുണ്ടോ
ഓ... മുത്ത് മിന്നുന്നുണ്ടോ
മുത്ത് മിന്നുന്നുണ്ടോ ഓ....മുത്ത് മിന്നുന്നുണ്ടോ

വെള്ളിപ്പളുങ്ക് തണ്ണീരാറ്റിലൂടെ
തമ്മില്‍ പിണഞ്ഞ് മീനായ് നീന്തിടാമോ
എന്നെക്കുറിച്ച് പാടും പാട്ടിലെല്ലാം
തുള്ളി തുളുമ്പീ നിന്നേ ഈ കുഞ്ഞുത്തുള്ളി
നിന്നുടലാകുമീ പൊന്‍പുഴ തന്നിലെന്‍
കനവാകെയൊരു പുലരി വിരലായ്
വിടാതെ മേനിയില്‍ പടര്‍ന്നിടുന്നൊരു നിലാവള്ളിയായ്
കളിചിരികള്‍ തീരാതയായ്

ആറ്റുവഞ്ചി പൂക്കളാകെ ആടി നില്‍ക്കും തെന്നലില്‍
ഓടിവന്നു നിന്‍ സുഗന്ധം പാരിജാതം പൂത്തപോല്‍
ഓമലാളെ പൂന്നിലാവില്‍ മുങ്ങി ഞാന്‍

നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്കപോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണര്‍ന്നു നീന്തി നീരിലൂടെ

ആ... ആ.... ആ....ഹ്ം......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts