ചിത്രമണിക്കാട്ടില്‍ [D] (സിംഫണി )
This page was generated on April 27, 2024, 1:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:47.
 
(പു) ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്
ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
(സ്ത്രീ) ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്
എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുരുവി

(സ്ത്രീ) കണി കാണാം നിറവാനില്‍ ചിരിക്കുന്ന പുലരിമല
മല മേലേ മുകിലോടും മലരണിത്താഴു്വര
(പു) താഴു്വാരം തഴുകി വരും മരതകപ്പൂന്തെന്നലേ
ഇവളൊരുങ്ങും കൂടരികില്‍ ഒളികണ്ണെറിയരുതേ

(സ്ത്രീ) എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
(പു) ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു്
(സ്ത്രീ) ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്

(പു) ചിത്രമണിക്കാട്ടില്‍

(പു) അലയോടേ നുരയോടേ അലയുന്ന കുളിരരുവി
കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവതേ
(സ്ത്രീ) അനുരാഗം അഭിലാഷം കാര്‍ന്നതാം ഈ വേളകള്‍
ആരോടും പറയരുതേ ആരുമിതറിയരുതേ

(പു) എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
(സ്ത്രീ) ഓ ഹോ ചിത്രമണിക്കാട്ടില്‍
(പു) എന്‍ ഇഷ്ടമലര്‍ക്കൂടു്
(സ്ത്രീ) ഉംഹു ഹൂഹും ഹൂഹും ..... ലാ..
(പു) ഉംഹു ഹൂഹും ഹൂഹും ....


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts