പീലിക്കണ്ണില്‍ കണ്ടു (തമ്പുരാന്‍കുന്ന് )
This page was generated on May 22, 2024, 1:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സംഗീത മാധ‌വ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2013 01:48:15.

പീലിക്കണ്ണില്‍ കണ്ടു പൂന്തിങ്കൾ
നീലക്കായല്‍ത്തിരയിലെ രാത്തിങ്കൾ
പീലിക്കണ്ണില്‍ കണ്ടു പൂത്തിങ്കൾ
നീലക്കായല്‍ത്തിരയിലെ രാത്തിങ്കൾ
മാമ്പൂ പൂത്ത മാറില്‍ നേര്‍ത്ത
മറുകില്‍ കണ്ടു കസ്തൂരി
മായക്കണ്ണന്നു താന്‍ നിന്റെ
ചുണ്ടില്‍ കണ്ടു പൊന്‍മുരളി...
സിന്ദൂരം ചിന്തുന്ന ശിങ്കാരക്കുരുവി...
പീലിക്കണ്ണില്‍ കണ്ടു പൂന്തിങ്കൾ
നീലക്കായല്‍ത്തിരയിലെ രാത്തിങ്കൾ...

മാടപ്രാക്കള്‍ കുറുകും നെഞ്ചില്‍
മണിമഴവിരല്‍മുന മര്‍മ്മരമേകി
മധുരസ്വപ്നങ്ങളായ്
കുനുകുനു കുളിര്‍മൊഴിയായ്...
(മാടപ്രാക്കള്‍....)
വെറുതെയെന്നുള്ളിലെ പരിഭവങ്ങള്‍ക്കു നീ
പ്രണയഹിന്ദോളമോ...സ്വരകണങ്ങള്‍ക്കു നീ
പേരെന്താണു് ചൊല്ലി മെല്ലെ അനിതരമാം
അഴകിന്‍ മൊഴിയില്‍....
പീലിക്കണ്ണില്‍ കണ്ടു പൂന്തിങ്കൾ
നീലക്കായല്‍ത്തിരയിലെ രാത്തിങ്കൾ...

മഞ്ഞില്‍ സൂര്യമണികള്‍ കോര്‍ക്കും
പുഴയുടെ നിറുകില്‍ കുങ്കുമമായി
പുലര്‍നിലാവിന്നലെ
ചെറു ചെറു ചിരിമലരില്‍
(മഞ്ഞില്‍ സൂര്യമണികള്‍....)
പതിയെ എന്നുള്ളിലെ പവിഴമല്ലിക്കു നീ
കവിളില്‍ മിന്നുന്നൊരീ കനകമുല്ലയ്ക്കു നീ
പൂന്തേന്‍ തേടീ...എന്തോ പാടി
ഇതുവഴിയേ തിരയും നിമിഷം...
(പീലിക്കണ്ണില്‍ കണ്ടു....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts