പൊട്ടിത്തകര്‍ന്ന കിനാവു [ഭാര്‍ഗ്ഗവീ നിലയം] (നീലവെളിച്ചം )
This page was generated on May 13, 2024, 11:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടോവിനോ തോമസ്‌ ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2023 14:57:25.
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാലു കെട്ടീ.. ഞാൻ (2)
(പൊട്ടിത്തകർന്ന)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌ (പൊട്ടിത്തകർന്ന)

ആകാശത്താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ (പൊട്ടിത്തകർന്ന)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts