ജിൽ ജിൽ ജിൽ (ആദ്യാനുരാഗക്കോള്) (സുലൈഖ മൻസിൽ )
This page was generated on May 17, 2024, 7:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംവിഷ്ണു വിജയ്
ഗാനരചനടി കെ കുട്ടിയാലി ,മുഹ്സിൻ പരാരി
ഗായകര്‍വിഷ്ണു വിജയ് ,വർഷ രഞ്ജിത് ,മീര പ്രകാശ് ,ദീപേഷ് കൃഷ്ണമൂർത്തി ,രമേശ് വാസുദേവൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:32:46.
ആദ്യാനുരാഗക്കോള്..തിരമാലയായോള്..
കരയെ കരയാതണയിക്കുന്നൊരാള്..
കനവിലെ കാടൊന്നിലെ കാരാഗൃഹക്കൂടൊന്നിലെ
കിനാപനിക്കായ് മരുന്നോള്...കൊതി
കാരമുള്ളായ് പിന്നെ കടന്നെലായ്....
വിധി വേറൊയൊന്നായ് പിന്നെ കടച്ചിലായ്..

ആവേശം കൊള്ളുന്ന മോഹികളെ
ആവോളം നൊന്തുള്ള മാനസരെ
കൊണ്ടോവാനായുള്ളൊരു വാഹനമേ
തന്നാലയടങ്ങാത്തൊരാഗ്രഹമേ..
മേലേ മിന്നും താരം പൊന്നാണോ നീ
നേരില്‍ ചെന്ന് നോക്കാനായി
നിക്കാതുണ്ടേ ഉള്ളിന്നുള്ളില്‍ പരവേശം
കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും
വേരില്‍ നിന്നും പോന്നെന്നാലും
മണ്ടിപോകാന്‍ ആശിക്കുന്നേ അതിവേഗം

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ


പൂരണപ്പതിയുടെ നടുവിലെ അതിമികവുടമണിമേടയിലേ
പൂമുല്ല പന്തലുമതിലക പുറമിലുംപലവിധ നിറമാലേ
പൂവാടിക്കകമിലെ തെളിഞ്ഞൊളിയിളകിടും മണിമലരിശലാലേ
കൊഞ്ചുന്ന..... (കൊഞ്ചുന്ന...).
തരമടിമുടികണ്ണഞ്ചുന്ന... (തരമടിമുടികണ്ണഞ്ചുന്ന...)
വൈദ്യുതപ്രകാശമിനാലും.. തോരണം കമാനമിനാലും..
എന്നാണെ.... (എന്നാണെ.....)
ഹോയ്‌ഹൊയ്‌ഹൊയ് നിന്നാണെ.....
ഹൊയ്‌ഹൊയ് ഹൊയ്‌ഹൊയ് എന്നാണെ... (നിന്നാണെ....)
തോം തിത്തൃക തകതിമി തൈതോം
താളം തരികിട ധിമിചിനു സരിഗമ

സരിഗമപധനിസ....(സരിഗമപധനിസ....)
സനിധപമഗരിസ...(സനിധപമഗരിസ...)
സരിഗമപധനിസ സനിധപമഗരിസ
സംകൃത പമഗരി രിഗരിമ പനിസ
സ സ സ (സസസാ...)
രി രി രി (രിരിരി...)
ഗ ഗ ഗ (ഗഗഗ...)
സ സ സാ...രിരി രീ..
ഗ ഗ ഗാ മമമാ..
പ പ പ പ സ സ സ സ നി നി നിനി സാ സാ സാ സാ

സാര സംകൃത പമഗരിതാളം
സാന്ദ്രമധുരിതമായൊരു മേളം
എന്നാണെ... (എന്നാണെ...)
ഹോയ് ഹൊയ്‌ഹോയ് നിന്നാണെ... (നിന്നാണെ)
എങ്ങുമാഭംഗിയില്‍ മുങ്ങിമുഴങ്ങിമിനുങ്ങിവിളങ്ങിമയങ്ങിമരുങ്ങിയ
അരങ്ങിലൊരുങ്ങിയ മംഗലപന്തല്‍

ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍
ആകാത്തവിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന
ആനന്ദാമൃതകല്ലിയാണം..

ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍
ആകാത്തവിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന
ആനന്ദാമൃതകല്ലിയാണം..

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

തണ്ടത്തില്‍ തരിമണി ചിലമ്പുകള്‍
തളയിട്ട് കിലുങ്ങുന്ന കോലുകളാല്‍
തനതന്ത തനതനതനതന തരികിട തകൃത താകൃതാ..
താകൃത താളം ചോട് ചൊരിഞ്ഞാടി മറിഞ്ഞാടി തിരിഞ്ഞൊടികള്‍
ജോറാണേ...(ജോറാണേ...)
അടുക്കുമ്പോ മറുപുറം മാറാതെ...(മാറാതേ..)
വാള് പരിച ഉറുമി പന്തം വീശിടുമ്പോള്‍ എന്തൊരു ചന്തം
ജില്‍ ജില്‍ ജില്‍....
ജില്‍ ജില്‍ ജലിക്കുമ്പോള്‍ ഹില്‍ ഹില്‍ ഹില്‍
ഹില്‍ഹില്‍ദില്‍ദില്‍ മില്‍ മില്‍ മില്‍...
സ സ സാ...രിരി രീ..
ഗ ഗ ഗാ മമമാ.
സരിഗമപധനിസ സനിധപമഗരിസ
സംകൃത പമഗരി രിഗരിമ പനിസ
സ സ സ...
രി രി രി...
ഗ ഗ ഗാ....
സ സ സാ...രിരി രീ..
ഗ ഗ ഗാ മമമാ.
പ പ പ പ സ സ സ സ നി നി നിനി സാ സാ സാ സാ

സാര സംകൃത പമഗരിതാളം
സാന്ദ്രമധുരിതമായൊരു മേളം
എന്നാണെ....
ഹോയ് ഹൊയ്‌ഹോയ് നിന്നാണെ...
എങ്ങുമാഭംഗിയില്‍ മുങ്ങിമുഴങ്ങിമിനുങ്ങിവിളങ്ങിമയങ്ങിമരുങ്ങിയ
അരങ്ങിലൊരുങ്ങിയ മംഗലപന്തല്‍

ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍
ആകാത്തവിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന
ആനന്ദാമൃതകല്ലിയാണം..

ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍
ആകാത്തവിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന
ആനന്ദാമൃതകല്ലിയാണം..

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ...........(4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts