ദേവി നീയേ (തങ്കം )
This page was generated on May 14, 2024, 4:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംബിജിബാല്‍
ഗാനരചനഅൻവർ അലി
ഗായകര്‍നജീം അർഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,വിനീത്‌ ശ്രീനിവാസന്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2023 11:37:23.
ദേവീ നീയേ ധനലക്ഷ്മി നീയേ
ഈരേഴുലകും ക്ഷേമമരുളുമംബേ
മർത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ
നീയേ കനിവു ജീവനാംശമംബേ
അഷ്ടൈശ്വര്യേ സർവ്വം നീയേ
നീ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹ ലോകം ശോകം

പലസുഖദുഃഖ പലാശികൾ പടരുമൊ-
രാത്മവനാന്തവസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ നിസ്വരു-
മെത്തീന പൊത്തിലെഴും നിധിയെ

പാഥേയം പാതയും ദേവി നീയേ
നീയേ മൂധേവിയും ശ്രീദേവീ
ധനധാന്യ ധൈര്യാദി നാനാരൂപേ
പാലാഴിയിലെ ജലജേ
നീ വസിച്ചിടുമെല്ലാ കോവിലും കരുതീടും
ധൂർത്താൽ തീർക്കാനാകാത്തങ്ക പാരാവാരങ്ങൾ

മലിനജടാകരമാകിയ നഗര
ഞരമ്പിലെ സ്വപ്നസരോവരമേ
പുനരുജ്ജീവിതഗ്രാമീണതയെ
പുണരുക ലക്ഷ്മി മഹാലക്ഷ്മീ

ദേവീ നീയേ ധനലക്ഷ്മി നീയേ
ഈരേഴുലകും ക്ഷേമമരുളുമംബേ
മർത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ
നീയേ കനിവു ജീവനാംശമംബേ
അഷ്ടൈശ്വര്യേ സർവ്വം നീയേ
നീ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹ ലോകം ശോകം

പലസുഖദുഃഖ പലാശികൾ പടരുമൊ-
രാത്മവനാന്തവസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ നിസ്വരു-
മെത്തീന പൊത്തിലെഴും നിധിയെ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts