വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:11.
സാഗര നീലിമ കടമിഴിക്കോണില്‍ ഒളിച്ചു നിര്‍ത്തിയ വിഗ്രഹമേ.. {സാഗര..} ജ്വലിച്ചു നില്ക്കും അഭൌമ സൌന്ദര്യം തുടിച്ചു നിന്നെന് ഹൃദയത്തില്‍ {ജ്വലിച്ചു..}{സാഗര..} വര്‍ണ സ്വപ്നങ്ങളാല് തുന്നിയെടുത്തൊരെന് ലോലമാം ചിറകുകള് ആഞ്ഞു വീശി {വര്‍ണ...} നിന്നോടൊത്തൊരു നര്‍ത്തനമാടാന്‍ നിര്‍മലെ ഞാന്‍ വൃഥാ കൊതിച്ചു പോയി...{നിന്നോടൊത്തൊരു...}{സാഗര..} ഇന്നലെയോളം നീ എന്നില്‍ ഉണര്‍ത്തിയ രാഗാര്‍ദ്ര ഭാവങ്ങള്‍ പൊഴിയുമ്പോള്‍ {ഇന്നലെയോളം..} ഊഷ്മളമാകുമെന് ദീര്‍ഘ നിശ്വാസങ്ങള്‍ ഉത്തരമെകുവാനാവാതെ {ഊഷ്മളമാ...}{സാഗര ...} |