അമ്പിളി ചൂടുന്ന (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ )
This page was generated on April 28, 2024, 7:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:09.

അമ്പിളി ചൂടുന്ന തമ്പുരാനെ വെള്ളി-
ക്കുന്നിന്റെ ഓമനപ്പൊൻ മകളു
മാലയിട്ടു മലർമാലയിട്ടു
(അമ്പിളി..)

പിന്നെ പാലൊത്ത നിലാവത്തവർ
പാരാകെ പുകഴ് നേടിയ
ചേലൊത്തൊരാനന്ദ നൃത്തമാടി
ആനന്ദനൃത്തമാടി ആനന്ദനൃത്തമാടി

പഞ്ചശരനെയ്തു പാരിൻ നെഞ്ചിലേറ്റ സായകങ്ങൾ
അഞ്ചിത പുഷ്പങ്ങളെങ്ങും പുഞ്ചിരി തൂകി (2)
ഉർവശി മേനകമാരാം സ്വർവധുക്കളതു നേരം
ഉമ്പർകോന്റെ തിരുമുൻപിലുന്മദമാടീ
(അമ്പിളി...)

മംഗലയാം ദേവിയുടെ
മംഗല്യത്തിൻ കഥകൾ സുമംഗലിമാർ
ചോടു വെച്ചു പാടിയാടുമ്പോൾ (2)
പണ്ടു ശ്രീ പാർവതി നട്ടു
പാൽ പകർന്നു വളർന്നൊരാ
ചന്തമെഴും പാല പൂത്തു പാൽച്ചിരി തൂകി
ചന്തമെഴും പാല പൂത്തു പാൽച്ചിരി തൂകി
(അമ്പിളി..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts