കുഞ്ഞു കുഞ്ഞു പക്ഷി (തകരച്ചെണ്ട )
This page was generated on March 28, 2024, 11:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസിബി കുരുവിള
ഗാനരചനവിജീഷ് കാലികറ്റ്
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ഗീതു മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:31.
കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2)

ചിറക്‌ വിരിച്ച്‌ കണ്ണുതുറന്ന് മാനമേലെ പറക്കേണം
കണ്ണിന്റെ കണ്ണീര്‌ കാണേണം മണ്ണിന്റെ കണ്ണീര്‌ കാണേണം
കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന്

അമ്മയില്ലാത്തൊരു കുഞ്ഞിന്റെ കൂടെ പാടേണം
അമ്പേറ്റുവീണൊരു പെണ്ണിന്റെക്കൂടെയിരിക്കേണം
തത്തമ്മക്കണ്ണുമായ്‌ കൊത്തിപ്പറിക്കുന്ന കഴുകന്‍ മനസ്സിനെ തല്ലേണം
താരാട്ടുപാട്ടിനെ കൊത്തിപ്പറിക്കുന്ന പാമ്പിന്റെ നാവിനെ തല്ലേണം

കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts