വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കെ അയ്യപ്പപണിക്കര്‍ |
ഗായകര്‍ | ലേഖ ആര്‍ നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:11.
തിരകൾക്കു കടലൊരു തടവറ തീരം കടലിനു തടവറ ദിശകൾ പകലിനു തടവറ പകലോ രാവിനു തടവറ പൂവിനു കൂന്തൽ തടവറ വാക്കുകൾ നാവിനു തടവറ നിൻ കരവലയമെനിക്കൂ തടവറ ഇക്കരവലയമഴിച്ചു തുറന്നീ പക്ഷിയെയകലേക്കയക്കരുതേ ഈ പക്ഷിയെയകലേക്കയക്കരുതേ അയക്കരുതേ അയക്കരുതേ കടൽമാല വിഴുങ്ങും കാറ്റിൽ ചിറകുമുറിക്കാനിടയാക്കരുതേ നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ അനാഥ പേറിയലഞ്ഞു നടക്കാ- നെന്നെ വിടാതെപിടിച്ചു നിർത്തുക നിൻ വിരൽ കോർത്ത കരങ്ങളയക്കരുതേ അയക്കരുതേ അയക്കരുതേ....... |