നിത്യസഹായ മാതാവേ (കടമറ്റത്തച്ചന്‍ )
This page was generated on May 21, 2024, 2:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍ ,കൂര്‍ക്കഞ്ചേരി സുഗതന്‍
ഗായകര്‍ഷെറിന്‍ പീറ്റേര്‍സ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുമിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:55.

നിത്യസഹായ മാതാവേ ലോകമാതാവേ
നിത്യദുഃഖങ്ങള്‍ തന്‍ കാല്‍‌വരിക്കുന്നില്‍ നീ
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ

അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി ചൊരിയേണമേ
ഇരുളിന്റെ രഥമോടും പാതയില്‍ നിന്‍‌കരം
പൊന്നൊളി വിതറേണമേ.. എന്നും
പൊന്നൊളി വിതറേണമേ

ദാഹിച്ചുകേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം ചുരത്തുന്ന ദേവമാതേ
നിന്‍കാലടിപ്പൂവില്‍ ആശ്വാസം തേടുന്നു
നിന്‍ സ്തുതിഗീതങ്ങള്‍ പാടി എന്നും
നിന്നപദാനങ്ങള്‍ വാഴ്ത്തി




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts