പ്രിയനേ (അഥീന )
This page was generated on May 2, 2024, 2:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനജോഫി തരകന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 05 2021 19:28:44.
 ആ...ആ..ആ..അഹഹഹ ..ആ..ആ..
പ്രിയനേ ഞാൻ പാടാം ....
മധുരം നിറന്നൊരീ ഗാനം
പ്രിയനേ ഞാൻ പാടാം ....
മധുരം നിറന്നൊരീ ഗാനം
പ്രണയാതുരമാം വനവീഥികളിൽ
പൊഴിയാനറിയാതൊരു മാധവമായ്..
പ്രിയനേ നീ കേൾക്കൂ......
മനസ്സിൻ മനോഹര ഗീതം...

നീയരികിൽ നിറയും നിമിഷം
സ്വര സായകമായെൻ പല്ലവികൾ
നീരവമാകും നിനവുകളിൽ
നിനക്കായ് വിരിയും രാഗാഞ്ജലികൾ
ഇനിയെന്നുയിരിൻ സാന്ത്വനമായ്
അഴകേ അലിവായ് നീ വരില്ലേ...
സ്വപ്ന ദളങ്ങൾ മലർശയ്യയാക്കാം
അതിലൊരു പാതി നിനക്കു നൽകാം
(പ്രിയനേ...)

നിൻ നടയിൽ തിരിയായ് തെളിയും
വരഗായികയാമെൻ ഭാവനകൾ
നിന്നിലെ നിന്നെ തേടിയെത്തും
അകലാനറിയാമെൻ പൂമിഴികൾ
വരും നാളുകളിൽ നിൻ ശ്രീപദങ്ങൾ
അഭയം അരുളും ദാസിക ഞാൻ..
വിദുരയായ് നിന്നെ കാത്തിരിക്കാം ഞാൻ...
ഇനിയൻറെ ജന്മം നിനക്കു നൽകാം...
(പ്രിയനേ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts