കേളീ കലയുടെ (തിരുമനസ്സ്(തിരുവിതാംകൂര്‍ തിരുമനസ്സ്) )
This page was generated on April 27, 2024, 2:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംപ്രേംകുമാര്‍
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സായികുമാർ ,ചാർമ്മിള ,നരേന്ദ്ര പ്രസാദ് ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: August 29 2013 02:21:58.

ആ...ആ....ആ....
കേളീകലയുടെ കേദാരമേ...
കേളീകലയുടെ കേദാരമേ...
സ്വരരാഗസുധയുടെ സാകേതമേ...
മുഗ്ദ്ധ പദതാള ലയലാസ്യ മന്ദാകിനി
ഒഴുകുന്നുവോ....ഉളളിൽ നിറയുന്നുവോ...
കേളീകലയുടെ കേദാരമേ...

അനവദ്യ സംഗീത മണ്ഡപത്തിൽ
ഹരിനാമകീർത്തന രാഗം....
അനവദ്യ സംഗീത മണ്ഡപത്തിൽ
ഹരിനാമകീർത്തന രാഗം....
വിരൽത്തുമ്പിലുണരുന്ന ദ്രുതതാള ലഹരിയിൽ
ആ...ആ....ആ....ആ....ആ....
വിരൽത്തുമ്പിലുണരുന്ന ദ്രുതതാള ലഹരിയിൽ
അലിയുന്നു പ്രകൃതീ സൗന്ദര്യങ്ങൾ...
പ്രകൃതീ സൗന്ദര്യങ്ങൾ...
കേളീകലയുടെ കേദാരമേ...

അടിയന്റെ ഏകാന്ത മൺ‌കുടിലിൽ
വരദാന തീർത്ഥമീ ഗീതം...
അടിയന്റെ ഏകാന്ത മൺ‌കുടിലിൽ
വരദാന തീർത്ഥമീ ഗീതം...
ഇടറുന്ന മനസ്സിന്റെ മുറിവേറ്റ മുരളിയിൽ
ആ...ആ....ആ....ആ....ആ....
ഇടറുന്ന മനസ്സിന്റെ മുറിവേറ്റ മുരളിയിൽ
ഒഴുകുന്നു നിയതീ നിൻ ശ്രുതികൾ...
നിയതീ....നിൻ ശ്രുതികൾ...
(കേളീകലയുടെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts