കളിചിരിതന്‍ പ്രായം [M] (ദി കാര്‍ )
This page was generated on May 17, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസഞ്ജീവ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ജയറാം ,ജനാർദ്ദനൻ ,ശ്രീ ലക്ഷ്മി ,ബിന്ദുപണിക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:08.
കളിചിരിതന്‍ പ്രായം
തേന്‍‌മഴ പൊഴിയും നാണം
മിഴികളിലൊരു മണിദീപം
നിന്‍ ചൊടികളിലിതു മധുമാസം
ഇന്നു സ്വയംവരവധുവായ് പോരൂ
(കളിചിരി...)

മാറില്‍ നീ ചായും നേരം
മായേ നിന്റെ മൗനമെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍...
ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ...
(കളിചിരി...)

ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ്....
സ്വയമൊരു പുഴയുടെ കളകളമായ് പോരൂ
(കളിചിരി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts