വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അപ്പാ ഹാജ ,സംഗീത് ,സോണിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:14.
ഓ......... പൂവട്ടകതട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്തി പൂക്കൈതക്കയ്യുംവീശി ആമലയീമലപൂമലകേറീ അങ്ങേക്കണ്ടത്തെ തൃത്താപ്പെണ്ണിനൊരുമ്മകൊടുത്തു താന്തോന്നിക്കാറ്റ്..... ഉമ്മകൊടുത്തു താന്തോന്നിക്കാറ്റ് തെക്കേപൊന്മല തൂക്കേക്കേറുമ്പം ഞങ്ങളും കണ്ടല്ലോ ഓ അത്തം പത്തിനു മെക്കേചെല്ലുമ്പോ ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക....) ഏലേലം കുടകപ്പാലയിലമ്പിളിയൂഞ്ചോല് വെണ്ണിലാ കാവും ചുറ്റി പൂങ്കിനാ താലമേന്തി ഊഞ്ചോലാടുമ്പം കന്നിപ്പെണ്ണിന്റെ കാണാപ്പെണ്ണിന്റെ മെയ്യിലോ മനസ്സിലോ ഒരു രാഗമംഗല്യം? തൃക്കൈക്കുന്നത്ത് മേടം വന്നപ്പൊ ഞങ്ങളും കണ്ടല്ലോ ഓ പൂക്കൊളങ്ങരെ മേളം പോകുമ്പം ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക.....) പൂമാനക്കണിത്തിങ്കള്‍ പൂമരക്കൊമ്പുമറഞ്ഞ് രാപ്പെണ്ണിന്റെ പള്ളിയറയ്ക്കു പമ്മിപ്പമ്മി പെണ്ണൊണ്ടേ പൊട്ടുകുത്തി പൂത്താലിപൊന്നണിഞ്ഞ് കാത്തിരിക്കുന്ന്‍ കാത്തിരിക്കുന്ന് കാണാങ്കണ്ടത്ത് കൊയ്യാന്‍പോകുമ്പം ഞങ്ങളും കണ്ടല്ലൊ ഓ... ഏറാം കുന്നുമ്മെപൂമഴപെയ്യുമ്പോള്‍ ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക........) |