കുഴലൂതും മുളങ്കാവില്‍ (നിയോഗം)
This page was generated on May 17, 2024, 8:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ ജെ ആന്റണി ,മാർട്ടിൻ
ഗാനരചനമാത്യൂസ് കടമ്പനാട് ,ആയല്ലൂർ അപ്പച്ചൻ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:38.
കുഴലൂതും മുളങ്കാവില്‍ ഇലയാടും മരക്കൊമ്പില്‍
ഇണതേടും ഇളംകാറ്റേ
ഇരവും പകലും നിനക്കുണ്ടോ?
[കുഴലൂതും]

മുല്ലപ്പൂവിന്‍ സുഗന്ധങ്ങളില്‍
ലില്ലിപ്പൂവിന്‍ നറുമണത്തില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ?
[കുഴലൂതും]

കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍
കാട്ടുപുഴയില്‍ താഴ്വരയില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മണമുള്ള പൂക്കളെ ഉമ്മവച്ചോ?
[കുഴലൂതും]



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts