ചിറകേ തേടി (മന്ത്ര മോതിരം )
This page was generated on April 28, 2024, 5:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:29.
ചിറകു തേടുമീ സ്വരം
അരികിലോർമ്മ തൻ മുഖം
വേനൽത്തീയിൽ മൂകസന്ധ്യകൾ
തളരും നോവിൽ
(ചിറകു തേടുമീ സ്വരം...)

മണ്ണിൽ ചൊരിഞ്ഞ കണ്ണീർമണികളോ
മാനത്ത് താരകങ്ങളായ്
ചൊല്ലാൻ മറന്ന സ്നേഹമൊഴികളോ
ഇല്ലാത്ത പൂവനങ്ങളായ്
കാണാത്ത ചിപ്പിയിൽ കൈവന്ന മുത്തുമായ്
കേഴുന്നതേതു സാഗരം
തേങ്ങുന്നതേതു മാനസം
(ചിറകു തേടുമീ സ്വരം...)

ഉള്ളിൽ തളിർത്ത രാഗലതികകൾ
മൗനത്തിൽ സാന്ത്വനങ്ങളായ്
മാറിൽ കുതിർന്ന വർണ്ണ മലരുകൾ
മായാത്ത നൊമ്പരങ്ങളായ്
ജീവന്റെ ജീവനിൽ നീയെന്ന ഗദ്ഗദം
തേടുന്നതേതു പൂമരം
തേങ്ങുന്നതേതു പാഴ് മരം
(ചിറകു തേടുമീ സ്വരം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts