വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എന്‍ പി പ്രഭാകരന്‍ |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:19.
മനയ്ക്കലെ കിളിമരച്ചോട്ടിൽ ഒരു മയില്‍പ്പീലി വിരിഞ്ഞു (2) ഒതുക്കുകല്ലിറങ്ങിയ തമ്പുരാട്ടീ നിന്റെ മിഴിപ്പൂവിൽ അഴകുള്ള ചിത്രക്കിളി അതു ചിലക്കുന്നു എന്നെ വിളിക്കുന്നു (മനയ്ക്കലെ .....) കിന്നരി പൂന്തുകിൽ തോരയിടുന്നൊരീ കുന്നിൻ ചെരുവിലൂടെ (2) ഇളവെയിലൊഴുകും പുലർകാല വേള തൻ ശ്രുതിലയമൊഴുകുമ്പോൾ അതിലൊരു സ്വരം തഴുകും ലാവണ്യപ്പൂവിന്റെ പരിമളം കവർന്നോട്ടെ (മനയ്ക്കലെ .....) വർണ്ണങ്ങൾ വിരിയുന്ന മാരിവിൽക്കാട്ടിലെ വള്ളിക്കുടിലിനുള്ളിൽ (2) കനവുകൾ നെയ്യും നിറമാല ചൂടി നീ നവവധുവാകുമ്പോൾ ഇനി നറുമധു ചൊരിയും താരുണ്യപൂവിലും കുളിർമഴ പെയ്തേ പോ (മനയ്ക്കലെ .....) |